ജമ്മു- ഭര്‍ത്താവ് രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്ര നിര്‍മാണ കേസ് വിവാദങ്ങള്‍ക്കിടയില്‍ പ്രാര്‍ഥനകളുമായി നടി ശില്‍പ ഷെട്ടി മാതാ വൈഷ്ണവ ദേവി ക്ഷേത്രത്തില്‍. ജമ്മു കശ്മരീലെ കത്രയിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ശില്‍പയുടെ ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിച്ചു. ക്ഷേത്രത്തിലെത്തിയ ശില്‍പ മറ്റു ഭക്തരോട് സംസാരിക്കുന്നതും കാണാം.
നീലച്ചിത്ര കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെയാണ് ശില്‍പ ക്ഷേത്രത്തിലെത്തിയത്. ശില്‍പയടക്കം 43 സാക്ഷികളുടെ മൊഴിയടക്കമുള്ളതാണ് 1500 പേജുള്ള കുറ്റപത്രം.
ബിസിനസുകാരനായ രാജിനെ ജൂലൈ 19 നാണ് മറ്റു 11 പേരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. പെയ്ഡ് മൊബൈല്‍ ആപ്പിലൂടെ വിതരണം ചെയ്യുന്നതിന് നീലച്ചിത്ര നിര്‍മിക്കുന്ന കേന്ദ്രം റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് കേസ് ഉടലെടുത്തത്.