മുംബൈ- സെക്‌സ് വീഡിയോകള്‍ നിര്‍മിച്ച് പെയ്ഡ് പോണ്‍ ആപ്പുകളിലൂടെ വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ ബിസിനസുകാരന്‍ രാജ് കുന്ദ്രക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് ജൂലൈ 19 ന് അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. പോണ്‍ റാക്കറ്റുമായി നിരവധി പേരാണ് അറസ്റ്റിലായത്.
മുംബൈ പോലീസിലെ ക്രൈംബ്രാഞ്ചാണ് മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1500 പേജ് കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിരുന്നു. ഒമ്പത് പേര്‍ക്കെതിരെയാണ് ഏപ്രിലില്‍ കുറ്റപത്രം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്രയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ കമ്പനിയായ വിയാന്‍ എന്റര്‍പ്രൈസസിലെ ഐ.ടി മേധാവി റയാന്‍ തോര്‍പെയും ചേര്‍ന്നാണ് പോണ്‍ ഉള്ളടക്കങ്ങള്‍ ആപ്പിലൂടെ വിതരണം ചെയ്തതെന്ന് പോലീസ് ആരോപിക്കുന്നു.
പോണ്‍ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്നുവന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലഡ് പോലീസ് മാധ് ദ്വീപിലെ ഒരു ബംഗ്ലാവ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നിര്‍മാതക്കളും നടീനടന്മാരും അറസ്റ്റിലായിരുന്നു.