ന്യൂദല്‍ഹി- കോവിഡിന്റെ തുടക്കത്തില്‍ അത് നേരിടുന്നതിലും വാക്‌സിന്റെ കാര്യത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാത്തതിന് വിമര്‍ശം നേരിടുന്ന കേന്ദ്ര സര്‍ക്കാരിനെ ദേശവിരുദ്ധരെന്ന് വിളിക്കുമോ എന്ന ചോദ്യവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
നികുതി പോര്‍ട്ടലില്‍ പിശക് സംഭവിച്ചതിന് ടെക്കി ഭീമന്‍ ഇന്‍ഫോസിസിനെ ദേശവിരുദ്ധമാക്കിയ വിമര്‍ശനത്തെ കുറിച്ചാണ് രഘുറാം രാജന്റെ പരാമര്‍ശം. ആര്‍.എസ്.എസ് അനുബന്ധ മാസികയായ പാഞ്ചജന്യയാണ് ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികളുടെ കൈയിലാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ലേഖനം പ്രസിദ്ധീകരിച്ചത്. പാഞ്ചജന്യ ഔദ്യോഗിക മുഖപത്രമല്ലെന്നും ലേഖനവുമായി ബന്ധമില്ലെന്നും പറഞ്ഞാണ് ആര്‍.എസ്.എസ് കൈയൊഴിഞ്ഞിരുന്നത്.
കോവിഡ് വാക്‌സിന്‍ കാര്യത്തില്‍ തെറ്റ് ചെയ്ത സര്‍ക്കാരിന്റെ കാര്യത്തില്‍ അതൊരു അബദ്ധമാണെന്നാണ് നിങ്ങള്‍ പറയുക. ആളുകളാണെങ്കില്‍ അബദ്ധങ്ങള്‍ സംഭവിക്കും-രഘുറാം രാജന്‍ പറഞ്ഞു.
ഇന്‍ഫോസിസിനെതിരെ തീര്‍ത്തും സംഹാരാത്മകമായ വിമര്‍ശനമാണ് ഉയര്‍ന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.