വാഷിങ്ടന്‍- യുഎസില്‍ സ്ഥിരതാമസ അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന പുതിയ നിയമം വരുന്നു. ഇതു പാസായാല്‍ നിശ്ചിത ഫീസടച്ച് ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കാനുള്ള അവസരമൊരുങ്ങും. ഇന്ത്യക്കാരായ ഐടി പ്രൊഫഷനുകള്‍ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. രണ്ടു വര്‍ഷത്തിലേറെയായി ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് 5000 ഡോളര്‍ അധിക ഫീസ് അടച്ചാല്‍ സ്ഥരതാമസ അനുമതി നല്‍കുമെന്നാണ് ബില്ല് പറയുന്നത്. അമേരിക്കയില്‍ കുടിയേറ്റ തൊഴില്‍ വിസയിലുള്ളവര്‍ക്കാണ് ഈ ഫീസ്. കുടിയേറ്റ നിക്ഷേപകര്‍ക്ക് 50,000 ഡോളറാണ് ഫീസ്. യുഎസ് പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുടുംബ കുടിയേറ്റക്കാര്‍ക്ക് ഫീസ് 2500 ഡോളറാണ്.
ഈ ബില്ല് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിന്റെ ജുഡീഷ്യറി കമ്മിറ്റിയും സെനറ്റും പാസാക്കി പ്രസിഡന്റ് ഒപ്പുവച്ചാല്‍ മാത്രമെ ഇത് നിയമമായി മാറൂ.