ബുഡാപെസ്റ്റ്- മതനേതാക്കൾ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്ന് ഫ്രാൻസീസ് മാർപാപ്പ. ഹംഗറിയിൽ ക്രൈസ്തവ-ജൂത മത നേതാക്കളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. വ്യക്തികകളുടെയും സമൂഹങ്ങളുടെയും സൗഹാർദ്ദമാണ് ദൈവം ആഗ്രഹിക്കുന്നത്. മതനേതാക്കളുടെ നാവുകളിൽനിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകൾ വരരുത്. സമാധാനവും ഐക്യവുമാണ് പ്രചരിപ്പിക്കേണ്ടത്. അപരന്റെ പേരു പറഞ്ഞല്ല നാം സംഘടിക്കേണ്ടത്. ദൈവത്തിന്റെ പേരിലാണ് സംഘടിക്കേണ്ടത്. ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി നാം നിലകൊള്ളണം. ഒട്ടേറെ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് നാം സമാധാനത്തിന്റെ പക്ഷത്ത് നിൽക്കണമെന്നും മാർപാപ്പ വ്യക്തമാക്കി.