Sorry, you need to enable JavaScript to visit this website.

പാനൂര്‍ മന്‍സൂര്‍ വധം; കര്‍ശന ഉപാധികളോടെ  പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി-പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ കോടതി വിലക്ക് കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകും വരെ കോടതി നടപടികള്‍ക്കായി മാത്രം ജില്ലയില്‍ പ്രതികള്‍ക്ക് പ്രവേശിക്കാം. ഇക്കഴിഞ്ഞ നിയമസഭ വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്‌ലിം  ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

Latest News