സ്വവര്‍ഗ ബന്ധം കുടുംബത്തിനു മാനക്കേടായി, യുവാവ് അച്ഛനെ കൊന്നു

ഖതൗളി-സ്വവര്‍ഗ ബന്ധം കാരണം കുടുംബത്തിനു മാനക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് അച്ഛനെ മകന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഖതൗളിയിലാണ് സംഭവം. അച്ഛന്‍ രേഷ്പാലിനെ താനാണ് കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ മകന്‍ സുമിത് കുമാര്‍ പോലീസിനോട് സമ്മതിച്ചു.
അച്ഛന് മറ്റൊരാളുമായി സ്വവര്‍ഗബന്ധമുണ്ടായിരുന്നുവെന്നും സ്വത്തുക്കള്‍ അയാളുടെ പേരിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്നും സുമിത് കുമാര്‍ പറഞ്ഞു.

കരിമ്പുപാടത്താണ് രേഷ്പാലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. അച്ഛനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് യുവാവ് പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വവര്‍ഗ ബന്ധത്തിന്റെ പേരില്‍ മകന്‍ തന്നെയാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

 

Latest News