Sorry, you need to enable JavaScript to visit this website.

പാലാ ബിഷപ്പിന് പിന്തുണയുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം

ന്യൂദല്‍ഹി- പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ പിന്തുണക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം രംഗത്തുവന്നു. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആശങ്കയാണ് ബിഷപ് പ്രകടമാക്കിയതെന്നും നര്‍കോ ജിഹാദും ലൗ ജിഹാദും തടയാന്‍ നിയമനിര്‍മാണം വേണമെന്നും പാര്‍ട്ടി വക്താവ് ടോം വടക്കന്‍ ആവശ്യപ്പെട്ടു.
ലൗ ജിഹാദിനും ലഹരി ജിഹാദിനും ഇരയായവരുടെ ശബ്ദമാണ് ബിഷപ് ഉയര്‍ത്തിയത്. ഇത്തരം സംഭവങ്ങള്‍ അധികരിച്ച് വരികയാണ്. ബിഷപ്പിന്റെ ഇടപെടല്‍ സമയോചിതമാണ്. അന്വേഷണ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കേരള സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വിവിധ ചര്‍ച്ചുകൡനിന്ന് ലഭിച്ച വിവരങ്ങളുപയോഗിച്ചാണ് ബിഷപ് സംസാരിച്ചതെന്നും വടക്കന്‍ പറഞ്ഞു.

 

Latest News