ജയ്പൂര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങളിലൂടെ സുപരിചിതമായ മിത്രോം എന്ന ഹിന്ദി വാക്കും നോട്ടു നിരോധനം എന്നര്‍ത്ഥം വരുന്ന നോട്ട്ബന്ദിയേയും പിന്തള്ളി 2017-ലെ ഓക്സഫോഡ് ഡിക് ഷനറീസ് ഹിന്ദി വാക്കായി ആധാര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ജയ്പൂരില്‍ നടന്നു വരുന്ന സാഹിത്യ സമ്മേളനത്തിലാണ് ഓക്സഫോഡ് പ്രഖ്യാപനം വന്നത്. പോയ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഹിന്ദി വാക്കുകളായിരുന്നു മിത്രോം, നോട്ട്ബന്ദി, ഗോ രക്ഷക് എന്നിവ. എന്നാല്‍ ആധാര്‍ എന്ന വാക്കാണ് ഇവയിലേറെ വാര്‍ത്തകളില്‍ നിറഞ്ഞത്. മാത്രവുമല്ല ഈ വര്‍ഷവും ആധാര്‍ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമാകാതെ തുടരുകയാണ്. സാധാരണ ഓരോ വര്‍ഷവും ഇംഗ്ലീഷ് വാക്കുകളെ തെരഞ്ഞെടുക്കുന്ന ഓക്സ്‌ഫോഡ് ഡിക് ഷനറീസ് ഇത് ആദ്യമായാണ് ഹിന്ദി വാക്ക് തെരഞ്ഞെടുക്കുന്നത്.