കാബൂൾ- അഫ്ഗാനിൽ പുതുതായി അധികാരമേറ്റ താലിബാൻ സർക്കാർ നടപ്പാക്കുന്ന നയങ്ങളെ അംഗീകരിച്ചും അധ്യയന സ്ഥലങ്ങളിൽ ആൺ പെൺ വേർതിരിവ് ഏർപ്പെടുത്തുന്നതിനെ അംഗീകരിച്ചും സ്ത്രീകളുടെ സെമിനാർ. കാബൂൾ യൂണിവേഴ്‌സിറ്റി സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങലിൽ മുന്നൂറോളം സ്ത്രീകൾ പങ്കെടുത്തു. മുഴുവൻ സ്ത്രീകളും ദേഹം മൂടുന്ന വസ്ത്രങ്ങളും അണിഞ്ഞാണ് സെമിനാറിന് എത്തിയത്. ചിലരുടെ കൈകളിൽ കയ്യുറയും ഉണ്ടായിരുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
തങ്ങളാണ് സ്ത്രീകളുടെ പ്രതിനിധികൾ എന്ന് അവകാശപ്പെട്ട് റോഡുകളിൽ പ്രകടനം നടത്തുന്നവരെ അംഗീകരിക്കില്ലെന്നാണ് സെമിനാറിന് എത്തിയ യുവതികളുടെ അവകാശവാദം. കഴിഞ്ഞ സർക്കാർ സ്ത്രീകൾക്ക് സ്വാതന്ത്ര്യമല്ല അനുവദിച്ചിരുന്നത്. അവർ സ്ത്രീകളെ ചൂഷണം ചെയ്യുകയായിരുന്നു. അവർ സ്ത്രീകളുടെ സൗന്ദര്യത്തെയും ചൂഷണം ചെയ്തത്. കുട്ടികളെയുമായാണ് ചിലർ സെമിനാറിന് എത്തിയത്. പ്രസംഗത്തിനിടെ കുട്ടികൾ കരയുന്നതിന്റെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു.The so called advocates of women's rights who are all funded by Western NGO's claimed that single-sex education will undermine women. However, #Afghan women in Kabul organised an event at Kabul University to express their support for segregated education and the new Taliban govt. pic.twitter.com/rVem4VLs97
— Sangar | سنګر پیکار (@paykhar) September 11, 2021