ന്യൂദല്‍ഹി- ശക്തമായ മഴയെ തുടര്‍ന്ന് ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടുള്ളതിനാല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിയേക്കും.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാല് ആഭ്യന്തര വിമാന സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസും ദല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കും അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടു. കനത്ത മഴ തുടരുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടു കൂടിയ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.