Sorry, you need to enable JavaScript to visit this website.

ആക്രമണ ഭീഷണി; ദല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി- ദല്‍ഹി വിമാനത്താവളത്തില്‍ ആക്രമണ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ദല്‍ഹി റാന്‍ഹോല പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു അജ്ഞാതന്റെ ഭീഷണി. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കര്‍ശന പരിശോധനകള്‍ക്ക് പിന്നാലെ വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയും സമാനമായ ഭീഷണി സന്ദേശം പോലീസിന് ലഭിച്ചു. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രാത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ പരിശോധന കൂട്ടിയതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.


 

Latest News