ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതു മുതല്‍ 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ ഭാഗികമായി ആരംഭിക്കുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവരും നേരിട്ടുള്ള ക്ലാസില്‍ പങ്കെടുക്കാന്‍ സമ്മതമാണെന്ന് അറിയിച്ചവരുമായ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് ആരംഭിക്കുന്നത്. ബാക്കി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
പത്ത്, 12 ക്ലാസുകള്‍ ഈ മാസം 13-നാണ് ആരംഭിക്കുക. രാവിലെ എട്ട് മുതല്‍ 1.20 വരെയാണ് ക്ലാസ് സമയം. ഒമ്പത്, 11 ക്ലാസുകള്‍ ഈ മാസം 20നാണ് ആരംഭിക്കുകയെന്നും പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ സര്‍ക്കുലറില്‍ അറിയിച്ചു.
വിദ്യാര്‍ഥികളെ രണ്ട് ഗ്രൂപ്പുകളക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഓഫ് ലൈന്‍ ക്ലാസുകള്‍.