റിയാദില്‍നിന്ന് ഒമ്പത് കിലോ സ്വര്‍ണം കടത്തി; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ-സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍നിന്ന് ഒമ്പത് കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ കടത്തിയ സംഭവത്തില്‍ അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ലഖ്‌നൗ എയര്‍പോര്‍ട്ട് വഴി നടന്ന കള്ളക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായവരില്‍ കസ്റ്റംസ് സൂപ്രണ്ടും ഉള്‍പ്പെടും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നേരത്തെ ഒരു ഹവില്‍ദാര്‍ അറസ്റ്റിലായിരുന്നു. റവന്യൂ ഇന്റലിജന്‍സ് ഡയരക്ടറേറ്റാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് മാഫിയയെ തകര്‍ത്തത്.
സൗദിയില്‍നിന്ന് എത്തിച്ച ഒമ്പത് കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എയര്‍പോര്‍ട്ടിനു പുറത്തെത്തിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുകാരെ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയില്‍ പിന്തുടര്‍ന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. റിമാന്‍ഡിലായ ഹവില്‍ദാറുടെ ശമ്പളം 55000 രൂപയാണെങ്കിലും ലഖ്‌നൗ എയര്‍പോര്‍ട്ട് വഴി കള്ളക്കടത്ത് സാധനങ്ങള്‍ കടത്തിവിടുക വഴി ഒന്നര ലക്ഷം രൂപ വരെ നേടിയിരുന്നു.

 

Latest News