ഗോരഖ്പുര്‍- അച്ഛനെ മര്‍ദിക്കുന്നതിനിടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച 17 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അറസ്റ്റിന് സഹായകമാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പ്രതി വിജയ് പ്രതാപതിയാണ് കൊല്ലപ്പെട്ടത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ പോലീസ് ഗാഘ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗോബ്രാഹിയ പാലത്തിനു സമീപം എത്തിയത്. പരിശോധനക്കിടെ പോലീസ് ബൈക്കിലെത്തിയ രണ്ടു പേരെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ അവര്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസ് തിരിച്ചുവെടിവെച്ചപ്പോഴാണ് പ്രജാപതി കൊല്ലപ്പെട്ടത്. രണ്ടാമന്‍ രക്ഷപ്പെടുകയും ചെയ്തു. ഗാഘ സി.എച്ച്.സിയിലെത്തിച്ചപ്പോഴേക്കും പ്രതി മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.