ദുബായ്- കായിക പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് ഫിറ്റ്നസ് ചാലഞ്ച് അടുത്ത മാസം 29 മുതല്‍ നവംബര്‍ 27 വരെ നടക്കും. ദിവസവും അരമണിക്കൂര്‍ വീതം 30 ദിവസം വ്യായാമം നടത്താനുള്ള ആഹ്വാനമാണ് ദുബായ് ചാലഞ്ച് മുന്നോട്ടു വയ്ക്കുന്നത്.
അഞ്ചു വര്‍ഷം മുന്‍പ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിയത്. ഇത്തവണ ദുബായ് എക്സ്പോ ഗ്രാമവും കൈറ്റ് ബീച്ചും ഇതിന്റെ ഭാഗമാകും. ദുബായ് റണ്‍, ദുബായ് റൈഡ് എന്നിവയും ചാലഞ്ചിന്റെ ഭാഗമാകും.
ദുബായ് റൈഡിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ശൈഖ് സായിദ് റോഡു തന്നെ 14 കി.മീ സൈക്കിള്‍ ട്രാക്കായി മാറിയിരുന്നു.