ഗ്വാളിയോര്‍ - മധ്യപ്രദേശിലെ ഗ്വാളിയറില്‍ മദ്യപിച്ച് നടുറോഡിലിറങ്ങിയ 22 കാരിയായ യുവതി സൈനിക വാഹനം തടഞ്ഞ് അതിക്രമം നടത്തി. ദല്‍ഹി സ്വദേശിനിയായ മോഡലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. തിരക്കേറിയ റോഡിലാണ് മദ്യപിച്ച ശേഷം യുവതി എത്തിയത്.
തുടര്‍ന്ന് ഇവര്‍ വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം വാഹനത്തിന്റെ മുന്‍ഭാഗത്ത് ചവിട്ടുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും ദൃശ്യമാകുന്നുണ്ട്. വാഹനത്തില്‍ ചവിട്ടുന്നതിനിടെ ഇവരുടെ പോക്കറ്റില്‍നിന്ന് മദ്യക്കുപ്പി താഴേക്ക് വീഴുന്നതും കാണാം. സൈനിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരോട് വഴിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി തര്‍ക്കിക്കുകയും ഡ്രൈവറെ തള്ളിമാറ്റുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയ ശേഷം വനിത കോണ്‍സ്റ്റബിളിന്റെ നേതൃത്വത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു.