കോട്ടയം- പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മുസ്് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പി.ഡി.പിയും ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം മയക്കുമരുന്ന് നല്‍കി വശീകരിക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും സജീവമാണെന്നും ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.
ബിഷപ്പിന്റെ പ്രസ്താവന സാമുദായിക ഐക്യം തകര്‍ക്കുമെന്നും മതേതര സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും കാണിച്ച് മുസ്്‌ലിം ഐക്യവേദി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.