കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ ഈ മാസം 30ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രതിപക്ഷമായ ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.
ഭബാനിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതക്കെതിരെ പ്രിയങ്ക ടിബ്രിവാള്‍ മത്സരിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു സീറ്റികളിലേക്കും ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സംസര്‍ഗഞ്ചില്‍ മിലന്‍ ഘോഷും ജംഗിപുരില്‍ സുജിത് ദാസും സ്ഥാനാര്‍ഥികളാകും.
മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ ഭബാനിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് മമതക്ക് നിര്‍ണായകമാണ്. മാര്‍ച്ച്-ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് അവര്‍ പരാജയപ്പെട്ടിരുന്നു.