ഡെറാഡൂണ്‍- അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തരാഖണ്ഡിലും വര്‍ഗീയ ധ്രുവീകരണത്തിന് ലൗ ജിഹാദ് വിഷയമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് ലൗ ജിഹാദിനെതിരേയും നിര്‍ബന്ധ മതപരിവര്‍ത്തനത്തിനെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന നിര്‍ബന്ധ മതപരിവര്‍ത്തനങ്ങളെ കുറിച്ചും ലൗ ജിഹാദിനെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കും. ലൗ ജിഹാദിനെതിരെ പോലീസ് കര്‍ശന നടപടികള്‍ കൈക്കൊള്ളും-മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു യുവതികളെ വിവാഹത്തിന്റെ മറവില്‍ ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമങ്ങളുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി, സംഘ് പരിവാര്‍ നേതാക്കള്‍ ലൗ ജിഹാദ് എന്ന് ഉപയോഗിച്ചു തുടങ്ങിയത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരുകള്‍ മതപരിവര്‍ത്തനം തടായന്‍ നിയമം നിര്‍മിച്ചിട്ടുണ്ട്.