ന്യൂദല്‍ഹി- ഇന്ത്യയില്‍ ഓഗസ്റ്റ് മാസം 19 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി കണക്ക്. ജൂലൈയില്‍ തൊഴിലില്ലായ്മ വര്‍ധനയില്‍ അല്‍പം ആശ്വാസം ഉണ്ടായിരുന്നുവെങ്കിലും നഗരപ്രദേശങ്ങളിലും ഗ്രാമീണ ഇന്ത്യയിലും ഒരു പോലെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. ഔപചാരിക, അനൗപചാരിക മേഖലകളിലാണ് ഓഗ്‌സറ്റില്‍ 19 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായത്.
രാജ്യത്ത് കഴിഞ്ഞ മാസം തൊഴിലില്ലായ്മ 8.3 ശതമാനമാണ് വര്‍ധിച്ചത്. ജൂലൈയില്‍ ഇത് ഏഴ് ശതമാനമായിരുന്നു. കാര്‍ഷിക മേഖലയിലാണ് പ്രധാനമായും തൊഴിലില്ലായ്മ വര്‍ധിച്ചിരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി വ്യക്തമാക്കി.