മൂലമറ്റത്ത് ട്രാവലര്‍ മറിഞ്ഞ് അപകടം; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

മൂലമറ്റം- ഇടുക്കി മൂലമറ്റത്ത് ട്രാവലര്‍ മറിഞ്ഞ് അപകടം. മൂലമറ്റം-വാഗമണ്‍ റോഡില്‍ മണപ്പാട്ടിയിലാണ് അപകടം നടന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ ആലടിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്നു സംഘം. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Latest News