മെക്‌സിക്കോ സിറ്റി- തെക്കന്‍ മെക്‌സിക്കോയില്‍ ചൊവ്വാഴ്ച രാത്രി ശക്തമായ ഭൂചലനം ഉണ്ടായി. 200 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലും കെട്ടിടങ്ങള്‍ കുലുങ്ങിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് പലയിടത്തും വൈദ്യുതി വിതരണവും മുടങ്ങി. ശക്തിയേറിയ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും വന്നതോടെ രാജ്യം ജാഗ്രതയിലാണ്. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഗുവെര്‍റോ സംസ്ഥാനത്തെ പുവെബ്ലോ മദെര്‍നോയില്‍ എട്ടു കിലോമീറ്റര്‍ പ്രദേശത്താണ് പ്രഭവ കേന്ദ്രം. ഇവിടെ എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. തലസ്ഥാനമായ മെക്‌സിക്കോ സിറ്റഇയില്‍ ഒരു മിനിറ്റോളം നീണ്ട ഭൂചലനം ഉണ്ടായി. നാശനഷ്ടങ്ങളുള്ളതായി റിപോര്‍ട്ടില്ല.
Crazy stuff in Mexico City right now #earthquake pic.twitter.com/A8mOYBtp9A
— Ryan Scott (@ryanmscott1) September 8, 2021