കോഴിക്കോട്-ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്രിക ജീവനക്കാര്‍ ബുധനാഴ്ച ചന്ദ്രിക ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തും. മുസ്‌ലിം ലീഗ് നേതൃത്വത്തിനടക്കം പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മൂന്ന് മാസമായി ശമ്പള വിതരണം മുടങ്ങിയിട്ട്. കോഴിക്കോട്ട് വൈ.എം.സി.എക്കടുത്തുള്ള ചന്ദ്രിക ആസ്ഥാന മന്ദിരത്തിന് മുമ്പില്‍ സെപ്റ്റംബര്‍ എട്ടിന് ബുധനാഴ്ച മൂന്ന് മണിയ്ക്കാണ് ജീവനക്കാരുടെ സമരം. ചന്ദ്രികയിലെ കെ.യു.ഡബ്യു.ജെ -കെഎന്‍ഇഎഫ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചത്.