ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനാഘോഷവും ആസിയാന്‍ ഉച്ചകോടിയും പത്മാവത് പ്രതിഷേധങ്ങളും കണക്കിലെടുത്ത് ദല്‍ഹിയില്‍ ഒരുക്കിയ കനത്ത സുരക്ഷാ മുന്‍കരുതല്‍ക്കിടെ സ്‌കൂള്‍ വാന്‍ തടഞ്ഞ് നിര്‍ത്തി െ്രെഡവര്‍ക്കു നേരെ വെടിയുതിര്‍ത്ത് അഞ്ച് വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി. െ്രെഡവറുടെ കാലിന് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കുട്ടിയെ വാഹനത്തില്‍നിന്ന് വലിച്ചിഴിച്ച് തട്ടിക്കൊണ്ടു പോയത്.
കുട്ടിയുമായി ആക്രമികള്‍ ദല്‍ഹി-യുപി അതിര്‍ത്തി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് കരുതപ്പെടുന്നത്. പരിക്കേറ്റ് സ്‌കൂള്‍ വാന്‍ െ്രെഡവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
15ഓളം കുട്ടികളാണ് അക്രമികള്‍ തടഞ്ഞപ്പോള്‍ വാഹനത്തിലുണ്ടായിരുന്നത്. കിഴക്കന്‍ ദല്‍ഹിയിലെ ഒരു ആശുപത്രിക്കു സമീപം ഒരു കുട്ടിയെ കയറ്റാനായി സ്‌കൂള്‍ വാന്‍ നിര്‍ത്തിയപ്പോഴാണ ബൈക്കിലെത്തിയ ആക്രമികള്‍ വാന്‍ തടഞ്ഞ് ഡ്രൈവറുടെ കാലിനു വെടിയുതിര്‍ത്തത്. ഒരാള്‍ വാനിന്റെ ചാവി ഊരാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരാള്‍ പിറകു വശത്ത് കാവല്‍ നിന്നു.
വാനിനുള്ളില്‍ കയറിയ അക്രമികള്‍ കുട്ടിയുടെ പേര് വിളിച്ചാണ് പിടികൂടിയത്. ഈ കുട്ടിയുടെ സഹോദരിയും സ്‌കൂള്‍ ജീവനക്കാരനും ഈ സമയം വാനിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ പിടികൂടിയ ആക്രമികള്‍ ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു.
ജനുവരി ഒന്നിന് ദക്ഷിണ ദല്‍ഹിയിലെ ഒരു വ്യവസായ പ്രമുഖന്റെ മകനെ തട്ടിക്കൊണ്ടു പോയി ആക്രമികള്‍ മോചന ദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. കുടുംബം നാലു കോടി നല്‍കിയതിനെ തുടര്‍ന്നാണ് കുട്ടിയെ മോചിപ്പിച്ചത്.