Sorry, you need to enable JavaScript to visit this website.

പാഞ്ച്ഷിറും കീഴടക്കിയെന്ന് താലിബാൻ, വഴിയൊരുക്കിയത് പാക്കിസ്ഥാൻ

കാബൂൾ- അഫ്ഗാനിൽ താലിബാന് മുന്നിൽ കീഴടങ്ങാതിരുന്ന അവസാനത്ത പ്രവിശ്യയായ പാഞ്ച്ഷിറും കീഴടക്കിയതായി താലിബാൻ. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാൻ പാഞ്ച്ഷിറിൽ പ്രവേശിച്ചത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പാക്കിസ്ഥാൻ കനത്ത ഡ്രോൺ ആക്രമണമാണ് പാഞ്ച്ഷിറിൽ നടത്തിയത്. താലിബാന്റെ നീക്കത്തെ പ്രതിരോധിച്ച അഹമ്മദ് മസൂദും അംറുല്ല സാലെയും സുരക്ഷിതരാണാണെന്നും എൻ.ആർ.എഫ് ഇപ്പോഴും താലിബാന് എതിരെ പൊരുതുകയാണെന്നും പാഞ്ച്ഷിർ ഒബ്‌സെർവർ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. പാക്കിസ്ഥാന്റെഡ്രോൺ ആക്രമണത്തിന് എതിരെ ലോകം നിശബ്ദമാണെന്നും ഇവർ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ആക്രമണത്തിൽ  പാഞ്ച്ഷിറിന്റെ മുതിർന്ന മേജർ വസീർ അക്ബർ മുഹമ്മദ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രി പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് വസീർ അക്ബർ മുഹമ്മദ് കൊല്ലപ്പെട്ടത്.
 

Latest News