കോഴിക്കോട്- കോഴിക്കോട് ജില്ലയിൽ എട്ടുപേർക്കുകൂടി നിപ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. സമ്പർക്കപ്പട്ടികയിൽ 251 പേരെ കൂടി ഉൾപ്പെടുത്തും. അതേസമയം, ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 32 ആയി. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ വാർഡിൽ നിരീക്ഷണത്തിലാണ്.
നിപയുടെ ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന തുടങ്ങി. നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ മുഹമ്മദ് ഹാഷിമിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന.