കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ വനിതാ പോലീസ് ഓഫീസറെ താലിബാന്‍ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട് . ഖോര്‍ പ്രവിശ്യയില്‍ ഓഫീസറായിരുന്ന ബാനു നെഗര്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കയറി കുട്ടികളുടെ മുന്നിലിട്ടാണ് ബാനു നെഗറിനെ വെടിവച്ചുകൊന്നത്. ബാനു നെഗര്‍ എട്ടു മാസം ഗര്‍ഭിണി ആയിരുന്നുവെന്നും കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. ആരോടും പകവീട്ടില്ലെന്ന പ്രഖ്യാപനം കാറ്റില്‍ പറത്തിയാണ് താലിബാന്റെ ക്രൂരത. എന്നാല്‍ താലിബാന്‍ പകവീട്ടുമെന്ന തരത്തില്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.