Sorry, you need to enable JavaScript to visit this website.

70 രൂപയെ ചൊല്ലി തര്‍ക്കം; പാന്‍ കടക്കാരനെ കുത്തിക്കൊന്നു

ഇന്ദോര്‍- മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 70 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പാന്‍ കടക്കാരനെ അക്രമി കുത്തിക്കൊന്നു. മദ്യപിച്ചെത്തിയവരാണ് കടയുടമ പിന്റു ദുബെയെ ആക്രമിച്ചത്. ഒരാളെ പോലീസ് പിടികൂടി. ഒരാള്‍ മുങ്ങിയിരിക്കുകയാണ്. സിഗരറ്റ് വാങ്ങിയതിന് പണം ചോദിച്ചപ്പോള്‍ പണം നല്‍കാന്‍ തയാറാകാത്തതാണ് വാഗ്വാദത്തിന് ഇടയാക്കിയത്. ശനിയാഴ്ചയാണ് ഈ സംഭവം. ഞായറാഴ്ച വീണ്ടും ഇവര്‍ മദ്യപിച്ച് പിന്റുവിന്റെ കടയിലെത്തി വാഗ്വാദമുണ്ടാക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ കത്തിയെടുത്ത് പിന്റുവിന്റെ തലയ്ക്ക് കുത്തി. മറ്റൊരാള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും ചെയ്തു. പരിക്കേറ്റ പിന്റുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്റുവിനെ ആക്രമിച്ച ശേഷം സമീപത്തെ ഷോപ്പുട വിജയ് സോളങ്കിയേയും ഇവര്‍ ആക്രമിച്ചു. സമീപത്തുണ്ടായിരുന്നവരേം ആക്രമിച്ച പ്രതികള്‍ ഏതാനും വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. അക്രമികള്‍ ആയുധങ്ങളുമായി റോഡിലിറങ്ങിയ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതികള്‍ രണ്ടു പേരും ബന്ധുക്കളാണെന്നും മുങ്ങിയ ആള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.

Latest News