മക്ക- മക്കയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മഴ ലഭിച്ചു. ശക്തമായ പൊടിക്കാറ്റിനുശേഷമായിരുന്നു ശറായ ഭാഗങ്ങളില്‍ മഴ. മറ്റു സ്ഥലങ്ങളില്‍ ചാറ്റല്‍ മഴയായിരുന്നു. ഇടി മിന്നല്‍ തുടരുന്നുണ്ട്. രാത്രി വീണ്ടും ശക്തമായ മഴക്ക് സാധ്യതയുണ്ട്. വിവിധ ഭാഗങ്ങളില്‍ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ പ്രവചിച്ചിരുന്നു.