Sorry, you need to enable JavaScript to visit this website.

ഖത്തറിന്റെ സാങ്കേതിക സഹായത്തോടെ കാബൂള്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചു

ദോഹ-ഖത്തറിന്റെ സാങ്കേതിക സഹായത്തോടെ കാബൂള്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ടിലും റണ്‍വേയിലുമുണ്ടായിരുന്ന അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രഥമ ആഭ്യന്തര വിമാന സര്‍വീസ് ഇന്നലെ കാബൂളില്‍ നിന്നും ഖാണ്ഡഹാറിലേക്ക് പറന്നുയര്‍ന്നു.

വിവിധ ലോക രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താലിബാന്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ ഖത്തറിന്റേയും തുര്‍ക്കിയുടേയും സാങ്കേതിക സഹായം തേടിയിരുന്നു.

അതിനിടെ അഫ്ഗാനിസ്ഥാനുള്ള 17 ടണ്‍ സഹായസാധനങ്ങളുമായി ഖത്തര്‍ വിമാനം കാബൂളിലെത്തി. മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണസാധനങ്ങള്‍ മുതലായവയാണ് ഖത്തറില്‍ നിന്നെത്തിയത്.

അഫ്ഗാനിസ്ഥാനിലെ ഖത്തര്‍ അംബാസിഡര്‍ സഈദ് ബ്ന്‍ മുബാറക് അല്‍ ഖയാറിന്‍ ഖത്തര്‍ സഹായം സ്വീകരിക്കുന്നതിനും പ്രഥമ ആഭ്യന്തര വിമാന സര്‍വീസ് ഇന്നലെ കാബൂളില്‍ നിന്നും ഖാണ്ഡഹാറിലേക്ക് പറന്നുയര്‍ന്നതിനും സാക്ഷിയായി

Latest News