Sorry, you need to enable JavaScript to visit this website.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു 

കോഴിക്കോട്- കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം മെഡിക്കൽ കോളേജിലേക്കും തുടർന്ന് മിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. 

റൂട്ട് മാപ്പ് 

27.08.2021 വെള്ളിയാഴ്ച  വെകുന്നേരം 5 മണി 5.30 വരെ പാഴൂരിൽ കുട്ടികളോടൊപ്പം കളിച്ചു.
28.08.2021 ശനിയാഴ്ച  വീട്ടിൽ തന്നെ.
29.08.2021 ഞായറാഴ്ച  രാവിലെ 8.30 മുതൽ 8.45 വരെ  പനിയെ തുടർന്ന് എരഞ്ഞി മാവിലുള്ള ഡോ. മുഹമ്മദ് സെൻട്രൽ ക്ലിനിക്കിലെത്തിച്ചു-ഓട്ടോയിലായിരുന്നു യാത്ര.
30.08.2021 തിങ്കളാഴ്ച  വീട്ടിൽ തന്നെ.
31.08.2021 ചൊവ്വാഴ്ച  രാവിലെ 9.58 മുതൽ 10.30 വരെ  ഇഎംഎസ് ആശുപത്രി മുക്കം  യാത്ര ഓട്ടോയിൽ.
31.08.2021 ചൊവ്വാഴ്ച  രാവിലെ 10.30 മുതൽ 12.00 വരെ  ശാന്തി ആശുപത്രി ഓമശ്ശേരി  ഓട്ടോയിൽ യാത്ര.
31.08.2021  ചൊവ്വാഴ്ച  ഉച്ചയ്ക്ക് 1 മണി  കോഴിക്കോട് മെഡിക്കൽ കോളേജ്  ആംബുലൻസിൽ
01.09.2021 ബുധനാഴ്ച  രാവിലെ 11 മണിക്ക്  മിംസ് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിലായിരുന്നു യാത്ര.

കുട്ടി റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും.
 

Latest News