റായ്പൂര്‍- സ്വന്തം പിതാവിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതിനെ ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍. ആരും നിയമത്തിനതീതരല്ലെന്നും അത് 86 കാരനായ തന്റെ പിതാവായാലും ശരിയെന്ന് അദ്ദേഹം പറഞ്ഞു.
ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ ബഹിഷ്‌കരിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പിതാവ് നന്ദ കുമാര്‍ ബാഗെലിന്റെ പരാമര്‍ശമാണ് വിവാദമായതും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും.
അച്ഛന്റെ പരാമര്‍ശം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നും തന്നെയും അതു ദുഃഖിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.