ജയ്പൂര്‍- രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. ആറ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 670 പഞ്ചായത്ത് സമിതികളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 551 സമിതികളില്‍ ബിജെപി വിജയിച്ചു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറി. 99 ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 90 ഇടങ്ങളില്‍ ബിജെപി ജയിച്ചു. 200 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു നേട്ടം കൊയ്തത്.കഴിഞ്ഞ തവണ 1328 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 584 സീറ്റുകളും ബിജെപി നേടിയിരുന്നു. ജില്ലാ പരിഷത്തില്‍ 100 സീറ്റും ബിജെപി നേടിയിരുന്നു. ഇത്തവണ 1564 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രരും ഇക്കുറി നേട്ടമുണ്ടാക്കി. ആര്‍എല്‍പി 90 സീറ്റും ബിഎസ്പി 11 സീറ്റും നേടി. രണ്ട് പഞ്ചായത്ത് സമിതി ഫലം വന്നിട്ടില്ല. ജയ്പുര്‍, ജോധ്പുര്‍, ഭരത്പുര്‍, സാവായി മോധാപുര്‍, ദൗസ, സിരോഹി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.