കാബൂൾ- അഫ്ഗാനിലെ പാഞ്ച്ഷിർ പ്രവിശ്യയുടെ ഭരണം പിടിച്ചുവെന്ന് അവകാശപ്പെട്ട് താലിബാൻ അനുകൂലികൾ വെടിയുതിർത്ത് നടത്തിയ ആഘോഷത്തിൽ പതിനേഴ് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നിരവധി കുട്ടികളുണ്ട്. 41 പേർക്ക് പരിക്കേറ്റു. കാബൂളിന്റെ കിഴക്കൻ മേഖലയിലെ നാൻഗ്രഹാർ എന്ന സ്ഥലത്താണ് സംഭവം നടന്നത്.