ന്യൂദല്‍ഹി- ഇന്ത്യയുടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള കൂട്ടുകെട്ടിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇത്തവണ 10 ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള ഓരോ പ്രമുഖര്‍ക്ക് വീതം പത്മശ്രീ പുരസ്‌കാരം നല്‍കി ഇന്ത്യ ആദരിച്ചു.
വൈദ്യ ശാസ്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ബ്രൂണെയിലെ മലായ് ഹാജി അബ്ദുല്ല ബിന്‍ മലായ് ഹാജി ഉസ്മാന്‍, കംബോഡിയ മുന്‍പ്രധാനമന്ത്രി ഹുന്‍ സെന്നിന്റെ മകന്‍ ഹുന്‍ മാനി, ബാലിയിലെ വിഷ്ണു പ്രതിമ നിര്‍മ്മിച്ച ഇന്തൊനേഷ്യ ശില്‍പ്പി ന്യോമന്‍ നുവര്‍ത്ത, ലാവോസിലെ ഭദ്രേശ്വര ശിവ ക്ഷേത്രം പുനരുദ്ധരിച്ച ബോന്‍ലാപ് കിയോകങ്ക, മലേഷ്യയിലെ ക്ലാസിക്കല്‍ ഒഡീസി നര്‍ത്തകന്‍ ദതുക് റംവി ബിന്‍ ഇബ്രാഹിം, മ്യാന്‍മര്‍ ചരിത്രകാരന്‍ ഡോ. തന്ദ് മിന്ത് യു, ഫിലിപ്പീന്‍സിലെ വ്യവസായ പ്രമുഖന്‍ ജോസ് മാ ജോയെ കോണ്‍സെപ്സിയോണ്‍, സിംഗപൂര്‍ അംബാഡര്‍ ടോമി കോഹ്, തായ്ലാന്‍ഡിലെ പ്രശസ്ത ബുദ്ധ സന്യാസി സോംദത്ത് ഫ്റ അരിയ വോങ്സ ഖൊട്ടായന്‍, വിയറ്റനാം ബുദ്ധിസ്റ്റ് സംഘ സെക്രട്ടറി ജനറല്‍ ങ്യൂയെന്‍ ടിയെന്‍ തിയെന്‍ എന്നിവരാണ് ഇത്തവണ പത്മശ്രീ ലഭിച്ച വിദേശ പ്രമുഖര്‍.