അബുദാബി- നൂറ്റമ്പതോളം പേരുള്‍പ്പെടുന്ന രാജ്യാന്തര ലഹരികടത്ത് സംഘത്തെ തകര്‍ത്ത് അബുദാബി പോലീസ് 816 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി.
മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ എന്നിവ സമൂഹ മാധ്യമങ്ങളിലൂടെ ലഹരിക്കടത്ത് സംഘം പങ്കുവച്ചിരുന്നു. ഈ സന്ദേശങ്ങള്‍ അബുദാബി പോലീസിന്റെ ലഹരിവിരുദ്ധ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാവുകയുമായിരുന്നു എന്ന് ആന്റിനാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു. ലഹരിവസ്തു വില്‍പനക്ക് വേണ്ടി പ്രതികള്‍ രാജ്യാന്തര ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ, ഒളിസങ്കേതം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.