കോട്ടയം- ദീർഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണ് രമേശ് ചെന്നിത്തലയെന്നും ചെന്നിത്തലയ്ക്ക് പൊതുപ്രവർത്തനം നടത്താൻ തന്റെ മറ ആവശ്യമില്ലെന്നും മുൻ ഉമ്മൻചാണ്ടി. ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പിറകിൽ ഒളിക്കരുതെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
ചെന്നിത്തല ആ വേദിയിൽ അങ്ങനെ പറയാൻ പാടുണ്ടോ എന്ന് പ്രതികരിക്കുന്നില്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാണ് ഉള്ളതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ചർച്ച നടത്തേണ്ടത് നേതൃത്വമാണെന്നും അവർ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ അത് നടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു.