Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലെ ഈ കോളെജില്‍ ബി.എ പ്രവേശനം ലഭിക്കും, മിനിമം 99.5 ശതമാനം മാര്‍ക്കുണ്ടെങ്കില്‍

ന്യൂദല്‍ഹി- ദല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള ഏറ്റവും മികച്ച കലാലയമായ സെന്റ് സ്റ്റീഫന്‍സ് കോളെജ് ബിരുദ കോഴ്‌സുകളിലേക്കുള്ള മെറിറ്റ് പ്രവേശനത്തിന് യോഗ്യതയായി പരിഗണിക്കുന്ന കട്ട് ഓഫ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു. ബിഎ, ബികോം, ബിഎസ് സി കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളെജിന്റെ വെബ്‌സൈറ്റില്‍ കട്ട് ഓഫ് ലിസ്റ്റ് പരിശോധിക്കാം. 

ഈ വര്‍ഷം കട്ട് ഓഫ് മാര്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ബി.എ ഇക്കണൊമിക്‌സ് (ഓണേഴ്‌സ്) കോഴ്‌സിന് പ്രവേശനത്തിന് യോഗ്യത ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 99.5 ശതമാനമെങ്കിലും 12ാം ക്ലാസ് പരീക്ഷയില്‍ സ്‌കോര്‍ ചെയ്യണം. ബിഎ ഹിസ്റ്ററിക്കും ബിഎ ഇംഗ്ലീഷിനും പ്രവേശന യോഗ്യത നേടണമെങ്കില്‍ 99 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ബിഎസ് സി മാത്ത്‌സിന് 98.5, ഫിസിക്‌സിന് 97.99, കെമിസ്ട്രിക്ക് 96.33 ശതമാനം എന്നിങ്ങനെയാണ് കട്ട് ഓഫ്. 
ഏതാനും വര്‍ഷം മുമ്പ് പ്ലസ്ടുവിന് 600ല്‍ 600 മാര്‍ക്ക് ലഭിച്ച ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു മലപ്പുറത്തു നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മെറിറ്റ് സീറ്റില്‍ സെന്റ് സ്റ്റീഫന്‍സ് കോളെജ് പ്രവേശനം നിഷേധിച്ചിരുന്നു.
 

Latest News