Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരസ്യ പ്രതികരണം നിര്‍ത്തണം; പ്രശ്‌നം കൂടുതല്‍ വഷളാക്കരുത്: ടി. സിദ്ദിഖ്

കല്‍പറ്റ- കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കരുതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല. സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സമീപനവും പദ്ധതിയുമാണ് കെ. സുധാകരന്‍ നടപ്പാക്കുന്നതെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. പുനഃസംഘടന പ്രക്രിയ എല്ലാ സന്ദര്‍ഭത്തിലും കോണ്‍ഗ്രസില്‍ ഒരു വിഷമകരമായ സാഹചര്യം ഉണ്ടാക്കാറുണ്ടെന്ന് ടി. സിദ്ദിഖ്  പറഞ്ഞു. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കമാ ഉള്ളവര്‍ പരസ്യ വിമര്‍ശനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്തുണച്ചും വിമര്‍ശിച്ചും നിരവധി നേതാക്കള്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് മുന്നണിയില്‍ കലഹം രൂക്ഷമായിരിക്കുകയാണ്.കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.

Latest News