കാബൂൾ- അഫ്ഗാനിസ്ഥാനിൽ താലിബാന് കീഴടക്കാനാകാതിരുന്ന പാഞ്ച്ഷിർ പ്രവിശ്യയിലും ആധിപത്യം സ്ഥാപിച്ചതായി താലിബാൻ. ഇതോടെ അഫ്ഗാനിലെ മുഴുവൻ മേഖലകളിലും സമ്പൂർണ്ണ ആധിപത്യം നേടിയതായും താലിബാൻ വ്യക്തമാക്കി. ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താൽ അഫ്ഗാനിലെ മുഴുവൻ പ്രദേശങ്ങളും കീഴടക്കാനായെന്നും പാഞ്ച്ഷിർ താലിബാന് കീഴിലായെന്നും താലിബാൻ കമാന്റർ വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച സ്ഥീരീകരണം ലഭിച്ചിട്ടില്ല. അതേസമയം, താലിബാന്റെ അവകാശവാദം കള്ളമാണെന്ന് മുൻ വൈസ് പ്രസിഡന്റും താലിബാൻ വിരുദ്ധ സംഘത്തിന്റെ നേതാവുമായ അംറുല്ല സാലേഹ് അറിയിച്ചു. പാഞ്ച്ഷിറിൽ പ്രതിസന്ധി നേരിടുകയാണെന്നും അതേസമയം, കീഴടങ്ങില്ലെന്നും അംറുല്ല സാലേഹ് വ്യക്തമാക്കി.
അതിനിടെ, പുതിയ താലിബാൻ സർക്കാറിനെ മുല്ല അബ്ദുൽ ഗനി ബർദാർ നയിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകും.