ന്യൂദൽഹി- പ്ലസ് വൺ പരീക്ഷ നടത്തുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്‌റ്റേ. ഓഫ് ലൈനായി പരീക്ഷ നടത്താനുള്ള തീരുമാനത്തിനാണ് സ്റ്റേ. പരീക്ഷ നടത്തിയാൽ കോവിഡ് പകരില്ലെന്ന് ഉറപ്പുണ്ടോ എന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു. പരീക്ഷ തീരുമാനിച്ചത് എന്ത് ശാസ്ത്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുപ്രീം കോടതി ചോദിച്ചു. തിങ്കളാഴ്ച മുതലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ റസൂൽ ഷാനാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്.