ഹൈദരാബാദ്- മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടി രാകുല്‍ പ്രീത് സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. 2017 ല്‍ ഹൈദരാബാദില്‍ പിടിയിലായ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം. മയക്കുമരുന്ന് റാക്കറ്റ് കേസിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമ പ്രകാരവും കേസെടുത്തിരുന്നു.