Sorry, you need to enable JavaScript to visit this website.

രാഹുലിന് ഇരിപ്പിടം നാലാം നിരയില്‍, തരംതാണ നടപടിയെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- റിപ്പബ്ലിക് പരേഡ് കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം നാലാം നിരയില്‍. സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നു കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോള്‍ രാജ്പഥിനു വശത്തുള്ള ഇരിപ്പിടങ്ങളില്‍ മുന്‍നിരയിലാണ് മുമ്പ് കോണ്‍ഗ്രസിന്റെ അധ്യക്ഷര്‍ ഇരുന്നിട്ടുള്ളത്.
പരേഡിന് സര്‍ക്കാരില്‍ നിന്ന് രാഹുലിന് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് നാലാം നിരയിലാണ്. ഇതു കോണ്‍ഗ്രസിനെ ബോധപൂര്‍വം താഴ്ത്തിക്കെട്ടുന്നതിനാണെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം സോണിയാ ഗാന്ധി വരെയുള്ള പാര്‍ട്ടി അധ്യക്ഷര്‍ മുന്‍നിരയില്‍ ഇരുന്നാണ് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിച്ചിരുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും മുന്‍നിരയില്‍ ഇരുന്നാണു റിപ്പബ്ലിക് ദിന പരേഡ് കണ്ടിരുന്നത്.
രാഹുല്‍ ഗാന്ധിയുടെ സീറ്റ് നാലാം നിരയിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിലാണ് പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം ഏജന്‍സിയോട് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
 

 

Latest News