ന്യൂദല്‍ഹി- മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയും പ്രത്യക്ഷ സമരത്തിലേക്ക്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഈ മാസം എട്ടിന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ സംഘ് അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ഓഗ്‌സറ്റ് 31 വരെയാണ് മോഡി സര്‍ക്കാരിന് സമയം നല്‍കിയിരുന്നതെന്ന് കിസാന്‍ സംഘ് ട്രഷറര്‍ കിഷോര്‍ മിശ്ര പറഞ്ഞു. സെപ്റ്റംബര്‍ എട്ടിനു നടക്കുന്ന ദേശവ്യാപക പ്രതിഷേധത്തിനുശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.