തൃശൂര്‍- കോവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ ചലനമറ്റ രണ്ടരവയസുകാരിക്ക് കൃത്രിമ ശ്വാസം നല്‍കി നഴ്‌സ്. തൃശൂര്‍ നെ•ണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ് ശ്രീജ പ്രമോദാണ് അയല്‍വാസിയായ കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കോവിഡ് കാലത്ത് കൃത്രിമ ശ്വാസം നല്‍കരുതെന്ന് പ്രോട്ടോക്കോള്‍ ഉണ്ടെങ്കിലും അത് വകവയ്ക്കാതെ ശ്രീജ എടുത്ത തീരുമാനമാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്.ഇതിനു ശേഷം കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ശ്രീജ ഇപ്പോള്‍ ക്വാറന്റൈനിലാണ്.