ജിദ്ദ- സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം ഏറെക്കാലത്തിന് ശേഷം ഇരുന്നൂറിന് താഴെക്കെത്തി. 185 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 301 പേരുടെ അസുഖം ഭേദമായി. 7 രോഗികളാണ് മരിച്ചത്. റിയാദ് 58, മക്ക 34, കിഴക്കൻ പ്രവിശ്യ 15, ജിസാൻ 15, മദീന 12, അസീർ 11, അൽ ഖസീം 9, നജ്‌റാൻ9, തബൂക്ക് 6, ഉത്തര അതിർത്തി 5, അൽ ജൗഫ് 4, ഹായിൽ 4, അൽ തൗഫ് 3 എന്നിങ്ങനെയാണ് വിവിധ പ്രവിശ്യകളിലെ രോഗികളുടെ എണ്ണം. 2931 പേർ ചികിത്സയിലുള്ളതിൽ 867 പേരുടെ നില ഗുരുതരമാണ്.