ഭുവനേശ്വര്‍- മാര്‍ക്ക് വെട്ടിക്കുറക്കുമെന്ന് ഭീഷണിപ്പെടുത്തി തന്റെ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഒഡീഷയിലെ ഒരു സ്വകാര്യ കോളെജ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ജപാര്‍ ജില്ലയിലെ ഒരു കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ നിരഞ്ജന്‍ പാണ്ഡയാണ് പിടിയിലായത്. പരീക്ഷകളില്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയ ഇദ്ദേഹം ആണ്‍കുട്ടികളെ വീട്ടില്‍ തന്നോടൊപ്പം രാത്രി താമസിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അനുസരിച്ചില്ലെങ്കില്‍ മാര്‍ക്ക് കുറക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുമായുള്ള പാണ്ഡയുടെ സംഭാഷങ്ങളും ടെക്സ്റ്റ് മെസേജുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് അധ്യാപകനെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. അതേസമയം കേസിലെ പ്രതിയായ നിരജ്ഞന്‍ പാണ്ഡ ആരോപണങ്ങളെല്ലാം നിഷേധിച്ചു.