കേപ്ടൗണ്‍- കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാന്‍ ശേഷിയുള്ള അതീവ അപകടകാരിയായ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം മെയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഉള്ള വാക്സിനുകള്‍ പുതിയ വകഭേദത്തിന് ഫലപ്രദമാവില്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോര്‍ച്ചുഗല്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്.