ബംഗളുരു- ബംഗളുരുവിൽ കാറപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. കോറമംഗല എന്ന സ്ഥലത്ത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അക്ഷയ് ഗോയലാണ് മരിച്ച മലയാളി. ഡി.എം.കെ. ഹൊസൂർ എം.എൽഎ വൈ. പ്രകാശിന്റെ മകനും അപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച ആഡംബര കാർ റോഡിലെ സുരക്ഷ ഭിത്തിയിൽ ഇടിച്ച് തകരുകയായിരുന്നു.മൂന്ന് സ്ത്രീകളടക്കം ആറ് പേർ അപകട സ്ഥലത്തും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണമടത്തത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.